കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട അവകാശലംഘനത്തിൽ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും.വി ഡി സതീശന്റെ നോട്ടീസിലാണ് ധനമന്ത്രിയെ വിളിച്ച് വരുത്തുന്നത്.
സിഎജി റിപ്പോർട്ടിന് പുറമേ നാല് പേജ് അധികമായി ചേർത്തതിനെതിരെയാണ് പ്രതികരിച്ചതെന്നായിരുന്നു തോമസ് ഐസക് സ്പീക്കർക്ക് നൽകിയ വിശദീകരണം. എന്നാൽ ഇത് ചട്ടലംഘനമാണെന്ന് മനസിലാക്കി കൊണ്ടാണ് മന്ത്രി സി എ ജി റിപ്പോർട്ട് പുറത്ത് വിട്ടതെന്നായിരുന്നു സഭയിൽ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി.സതീശന്റെ പരാതി.
കഴിഞ്ഞയാഴ്ച സതീശന് എത്തിക്സ് കമ്മറ്റിക്ക് മന്ത്രി തോമസ് ഐസക്കിനെതിരേ തെളിവ് നല്‍കിയിരുന്നു. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി അവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതിനാലാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്.ഇതാദ്യമായാണ് അവകാശലംഘനനോട്ടീസിൽ ഒരു സംസ്ഥാന മന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുന്നത്. നിയമസഭാമന്ദിരത്തിലാണ് രാവിലെ 11 മണിക്ക് എത്തിക്സ് കമ്മിറ്റി ചേരുക.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56