Kerala

യുകെയിൽ നിന്ന് സംസ്ഥാനത്ത് വന്ന 18 പേർക്ക് കൊവിഡ്;പ്രത്യേക പരിശോധന

തിരുവനന്തപുരം: പുതിയ കൊറോണ വൈറസ് വ്യാപനത്തിന് ശേഷം യുകെയിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തിയ 18 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു.പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്ന് അറിയുന്നതിനായി 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഇത് കൂടാതെ നാല് സാമ്പിളുകൾ നാളെ പരിശോധനയ്ക്ക് അയക്കും.

യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്. രോഗവ്യാപനം വലിയ തോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ വൈറസ് പടര്‍ന്നുപിടിക്കാതിരിക്കാന്‍ ലോക രാജ്യങ്ങൾ ഗതാഗത നിയന്ത്രണങ്ങളുള്‍ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗ വ്യാപനം തുടരുകയാണെന്നാണ് വ്യക്തമാകുന്നത്.

ഓസ്‌ട്രേലിയ, ലെബനന്‍,കാനഡ, ജപ്പാന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ യുകെ വൈറസ് എന്നറിയപ്പെടുന്ന പുതിയ വൈറസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും ഈ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്.

രോഗ തീവ്രത വര്‍ധിപ്പിക്കാന്‍ യുകെ വൈറസിന് സാധിക്കില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം ഏതാണ്ട് 70 ശതമാനത്തോളം രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ പുതിയ വൈറസിന് കഴിയുമത്രേ.ഇതോടെ കൊറോണ കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *