തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.എന്നാൽ വോട്ട് വിഹിത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താഴെത്തട്ടിലെ നേതൃനിരയില്‍ മാറ്റം ഉണ്ടാകുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
ഇടതുപക്ഷവുമായി ഒരു ശതമാനത്തില്‍ താഴെ വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല.പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താഴത്തട്ടുമുതല് നടപടിയുണ്ടാകും.യുഡിഎഫില്‍ നിന്ന് ചില ഡിസിസികള്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തുന്നത് ഒഴിവാക്കണം. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ പറയണം.നേതാക്കളുടെ പരസ്യ പോര് പാര്‍ട്ടിയെ ദോഷമായി ബാധിക്കുമെന്നും പരസ്യമായ പോര് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56