Kerala

കെപിസിസി നേതൃമാറ്റ ആവശ്യം ശക്തം;മുരളീധരനും സുധാകരനും വേണ്ടി വീണ്ടും ഫ്ലക്സുകൾ

സംസ്ഥാനത്ത് കെ പി സി സി നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ കെ മുരളീധരനും കെ സുധാകരനും നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി വീണ്ടും ഫ്ലക്സുകൾ. കെ മുരളീധരനെ പിന്തുണച്ച് തലസ്ഥാനത്തും സുധാകരനുവേണ്ടി മലപ്പുറത്തുമാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. മുരളിയെ കെ പി സി സി പ്രസിഡന്റ് ആക്കണമെന്നാണ് ഫ്ലക്സിലെ ആവശ്യം.മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലെ റോഡരുകിലാണ് കെ സുധാകരനായി ബോർഡുകൾ ഉയർന്നത് . കെ സുധാകരനുണ്ടെങ്കിൽ പേരാടാൻ ഞങ്ങളുണ്ടെന്ന് സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് ബോർഡുകൾ മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടത്.

അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ചർച്ച ചെയ്യാനായി എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ ഘടകകക്ഷിനേതാക്കളുമായി ഇന്ന് ചർച്ച നടത്തും.ഘടകകക്ഷികൾ കെപിസിസി നേതൃമാറ്റമെന്ന ആവശ്യം ഉന്നയിക്കും. ഇങ്ങനെ പോകാൻ സാധിക്കില്ലെന്നും ലീഗും ആർഎസ്പിയും പരസ്യ നിലപാട് സ്വീകരിച്ച് കഴിഞ്ഞു. താഴേത്തട്ടിൽ ഉണ്ടാക്കിയ നീക്കുപോക്ക് വരെ പരസ്യഅഭിപ്രായവ്യത്യാസത്തിലേക്ക് പോയതിൽ ഘടകകക്ഷികൾ അതൃപ്തി എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവറിനെ അറിയിക്കും.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *