Kerala

മകരവിളക്ക് തീർത്ഥാടനം ;ഭക്തരുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു

മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. 5000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണിത്. കോടതി തീരുമാനം നീളുന്നതിനാൽ വെര്‍ച്വല്‍ ക്യൂ ബുക്കിംഗും പ്രതിസന്ധിയിലായി.

ശബരിമലയിലെ പ്രതിദിനം പ്രവേശിപ്പിക്കാവുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും, കൊറോണ വൈറസ് ഭിഷണിയുണ്ടെന്ന ആരോഗ്യവകുപ്പിന്‍റെ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ തീരുമാനം വൈകി. കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം എംപ്ലോയീസ് അസോസിയേഷന്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയൽ ചെയ്തു. ഇതേ തുടര്‍ന്ന് മണ്ഡല മാസ തീര്‍ത്ഥാടനത്തിന്‍റെ അവസാന നാലുദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം 5000മാക്കി ഉയര്‍ത്തി.

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ബുധനാഴ്ച വൈകിട്ട് നടതുറക്കും. ഇതിനായുള്ള വെര്‍ച്വുല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടില്ല. ഇതിനിടെ തീര്‍ത്ഥാകരുടെ എണ്ണം കൂട്ടാനുള്ള ഹൈക്കേോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ലെങ്കിലും സുപ്രീംകോടതി വിശദീകരണം ചോദിച്ചാല്‍ സര്‍ക്കാരിനെതിരെ ദേവസ്വം ബോര്‍ഡ‍് നിലപാട് സ്വീകരിക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാറുകളടക്കം തുറന്ന സര്‍ക്കാര്‍, ശബരിമല തീർത്ഥാടകരുടെ കാര്യത്തില്‍ കടുംപിടുത്തം കാണിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശനമുയരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *