Kerala

തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി കൂട്ട്;കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാർട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

പത്തനംതിട്ട: തദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു. പന്തളം തെക്കേക്കര പഞ്ചായത്തിലെ നിരവധി വാര്‍ഡുകളില്‍ സിപിഎം കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായതായി ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. പാറന്തല്‍ 14ാം വാര്‍ഡില്‍ മത്സരിച്ച ലൈജു ജോര്‍ജും കുടുംബവുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം, പന്തളം നഗരസഭയില്‍ പലയിടങ്ങളിലും സിപിഎം വോട്ടുമറിച്ചെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തിയിരുന്നു. നഗരസഭയിലെ തോല്‍വിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഐ ജില്ലാ കമ്മിറ്റി മണ്ഡലം കമ്മറ്റിക്ക് നിര്‍ദേശം നല്‍കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *