Kerala

കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം പുനഃപരിശോധിക്കണം;വിമർശനവുമായി യൂത്ത് ലീഗ്

എംപി സ്ഥാനം രാജിവച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്.കുഞ്ഞാലിക്കുട്ടിയുടെ ഈ തീരൂമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുഈര്‍ അലി തങ്ങള്‍ പറഞ്ഞു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനാണ് മുഈര്‍.

കുഞ്ഞാലിക്കുട്ടിയുടെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരൂമാന പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫും ബിജെപിയും ശക്തമായ വിമര്‍ശനം ഉന്നയിരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ ഭിന്നാഭിപ്രായം വന്നിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *