Kerala

28 വര്‍ഷത്തിന് ശേഷം നീതി;അഭയക്കേസിൽ വിധി ഇന്ന്

അഭയക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ ഫാ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽ കുമാറാണ് വിധി പറയുന്നത്. കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.കേസിലെ മറ്റൊരു പ്രതിയായ സിസ്റ്റർ സെഫിക്കെതിരെ കൊലപാതകവും തെളിവു നശിപ്പിക്കലുമാണ് തെളിഞ്ഞത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ തെളിഞ്ഞിരിക്കുന്നത്.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലേക്ക് മാറ്റിയിരുന്നു.പ്രതികളെ വീണ്ടും ഇന്ന് പതിനൊന്നു മണിയോടെ കോടതിയിലേക്ക് കൊണ്ടുവരും.സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷത്തെ അന്വേഷണങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാൻ നിർണായക വിധി പ്രഖ്യാപനം നടക്കുന്നത്. കേരള പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് സിബിഐയാണ്കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒരു വർഷം മുമ്പാരംഭിച്ച വിചാരണ നടപടികൾ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്.

വേണ്ടത്ര തെളിവുകളുടെ അഭാവത്തിൽ കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ കോടതി ഒഴിവാക്കിയിരുന്നു.കോടതിയുടെ ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *