Kerala

തലസ്ഥാന നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി;ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു.സംഭവം നടക്കുന്നത് പട്ടം പ്ലാമൂടാണ്.തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചു.

രാത്രി 9.45ഓടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്.കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് തീ കത്തുന്നതുകണ്ട നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. തിരുനെൽവേലി സ്വദേശി അന്തോണി സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്.

20 മിനിറ്റിലേറെ സമയമെടുത്താണ് ഫയർ ഫോഴ്‌സ് തീ കെടുത്തിയത്.കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഡ്രൈവർ കാർ നിർത്തുകയായിരുന്നു.നാട്ടുകാരാണ് കാറിലുള്ളവരൈ പുറത്തിറക്കിയത്. നാട്ടുകാരുടെ യഥാസമയം ഉള്ള ഇടപെടലാണ് വൻ അപകടം ഒഴിവാകാൻ സഹായിച്ചത്. കാർ 90 ശതമാനവും കത്തിനശിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *