Kerala

മുസ്ലിം ലീഗ് വിമതന്റെ പിന്തുണ ഇടതുമുന്നണിക്ക്;കൊച്ചി കോർപറേഷൻ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്

കൊച്ചി കോര്‍പ്പറേഷനിൽ ഭരണമുറപ്പിച്ച് എൽഡിഎഫ്. ലീഗ് വിമതന്‍ അഷ്‌റഫ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു ഉപാധികളുമില്ലാതെയാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതെന്ന് അഷ്‌റഫ് പറഞ്ഞു. സുസ്ഥിര ഭരണത്തിന് പിന്തുണ നല്‍കുമെന്ന് സിപിഎം നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അഷ്‌റഫ് വ്യക്തമാക്കി.

ലക്ഷ്യമിടുന്നത് മട്ടാഞ്ചേരിയിലെ സമഗ്ര വികസനമാണ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നതിൽ ഇടതുമുന്നണി ഉറപ്പുനൽകിയതായും അഷ്റഫ് വ്യക്തമാക്കി.രണ്ടു മുന്നണികളും ഇയാളുടെ പിന്തുണ തേടിയിരുന്നു.സ്ഥാനങ്ങൾ ലഭിക്കാൻ അർഹതപ്പെട്ട ആളാണ് താൻ. എന്നാൽ യാതൊരു വിലപേശൽ ചർച്ചകളും നടത്തിയിട്ടില്ല.

പിന്തുണ ചോദിച്ചു, സ്ഥിരഭരണം കാഴ്ച വയ്ക്കണം, നഗരത്തിന്റെ വികസനം മുന്നോട്ടു കൊണ്ടുപോകണം എന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷൻ ഭരണത്തിൽ കഴിഞ്ഞ അഞ്ച് വർഷം തമ്മിൽത്തല്ല് മാത്രമാണ് നടന്നിരുന്നത് .തനിക്ക് ലീ​ഗിൽ നിന്ന് നീതി ലഭിച്ചില്ലെന്നും അഷ്റഫ് പറഞ്ഞു.

കൊച്ചി കോർപറേഷനിൽ ആകെയുള്ളത് 74 സീറ്റാണുള്ളത്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല.എൽ ഡി എഫിന് 34 ഉം യുഡിഎഫിന് 31 ഉം എൻഡിഎയ്ക്ക് അഞ്ചും സീറ്റ് ലഭിച്ചു.കൂടാതെ നാല് വിമതർ വിജയിച്ചു. രണ്ട് പേർ കോൺഗ്രസും മുസ്ലിം ലീഗിൽ നിന്നും സിപിഎമ്മിൽ നിന്നും ഓരോ ആൾ വീതവുമാണ് വിമതരായി കോർപറേഷനിൽ വിജയിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *