Kerala

ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയാൻ കഴിയില്ല;രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി

ഇഡി കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രിൻസിപ്പൽ സെക്രട്ടറി സി എം രവീന്ദ്രന്റെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.കോടതിയുടെ വിധി വരുന്നതിന് മുൻപ് തന്നെ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നു. താൻ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രവീന്ദ്രൻ വ്യക്തമാക്കുന്നു. തനിക്ക് കോവിഡാാനന്തര അസുഖങ്ങൾ ഉണ്ട്. അതിനാൽ തന്നെ കൂടൂതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് സ്‌റ്റേ ചെയ്യണം എന്ന് പറയാൻ ഹർജിക്കാരന് അവകാശമില്ലെന്ന് ഇഡി വാദിച്ചു.പല തവണ സമൻസ് അയച്ചിട്ടും രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്റെ കരങ്ങളിൽ നിന്ന് ഒളിച്ചോടാൻ രവീന്ദ്രന് ശ്രമിക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു.ഇഡിയുടെ വാദം പരിഗണിച്ചാണ് ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നത്.

ഹൈക്കോടതി വിധി എതിരാകുന്ന പശ്ചാത്തലത്തിൽ ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന സൂചനയെ തുടർന്നാണ് ഇന്ന് സി എം രവീന്ദ്രൻ ഇഡി ഓഫിസിൽ ഹാജരായത്. സ്വപ്നയുടെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ ഇഡി നടപടി തുടങ്ങിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *