Kerala

സിഎം രവീന്ദ്രന്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി

സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇ ഡി ക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിലാണ് സി എം രവീന്ദ്രൻ രാവിലെ ഹാജരായത്.ഇ ഡി നൽകിയ നോട്ടീസിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പുറപ്പെടുവിക്കാനിരിക്കെയാണ് രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് നാലാമത്തെ തവണയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് നൽകിയത്. കോവിഡ് രോ​ഗബാധയും അനുബന്ധപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ആദ്യ മൂന്നു തവണയും ഹാജരാകുന്നതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു രവീന്ദ്രൻ. തലസ്ഥാന മെഡിക്കൽ കോളജിൽ വിദ​ഗ്ധ പരിശോധനയ്ക്ക് ശേഷം ഡോക്ടറുമാർ വീട്ടിൽ വിശ്രമത്തിന് നിർദേശിക്കുകയായിരുന്നു.

സ്വർണകള്ളക്കടത്തു താൻ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രവീന്ദ്രൻ വ്യക്തമാക്കുന്നു. തനിക്ക് കോവിഡാാനന്തര അസുഖങ്ങൾ ഉണ്ട്. അതിനാൽ തന്നെ കൂടൂതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദേവ്ബശ്യപ്പെട്ട് നൽകിയ നോട്ടീസ് സ്‌റ്റേ ചെയ്യണം എന്ന് പറയാൻ ഹർജിക്കാരന് അവകാശമില്ലെന്ന് ഇഡി വാദിച്ചു.പല തവണ സമൻസ് അയച്ചിട്ടും രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്റെ കരങ്ങളിൽ നിന്ന് ഒളിച്ചോടാൻ രവീന്ദ്രന് ശ്രമിക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *