Kerala

അത്ഭുതമൊന്നും സംഭവിച്ചില്ല;പ്രതിപക്ഷമില്ലാതെ ആന്തൂർ നഗരസഭ,എതിരില്ലാതെ എൽഡിഎഫ്

ആന്തൂർ നഗരസഭയിൽ ഇത്തവണയും അത്ഭുതമൊന്നും സംഭവിച്ചില്ല.ഇത്തവണയും പ്രതിപക്ഷ സാനിധ്യമില്ലാതെ നഗരസഭ,എതിരില്ലാതെ ഇടതുമുന്നണി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേതിന് സമാനമായി എതിരാളികൾ ഇല്ലാതെയാണ് ആന്തൂര്‍ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് വിജയിച്ച് കയറിയത് .ആകെയുള്ള 28 വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ത്ഥികൾ ജയിച്ചു കയറി.

അതിൽ ആറ് വാര്‍ഡിൽ ഇടത് സ്ഥാനാര്‍ത്ഥികൾക്ക് എതിരില്ലാതെയായിരുന്നു വിജയം.ആന്തൂര്‍ നഗരസഭ 2015 ലാണ് രൂപമെടുക്കുന്നത്. അന്ന് മുതൽ 28 ൽ 28 ഡിവിഷനും സ്വന്തമാക്കിയാണ് എൽഡിഎഫ് ഭരണം പിടിക്കുന്നത്.

കൂടാതെ ഏറ്റവും അധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണിത്.വ്യവസായി സാജന്‍റെ ആത്മഹത്യ അടക്കം വിവാദങ്ങൾ നിലനിൽക്കുന്ന നഗരസഭ കൂടിയായിരുന്നു ഇത്തവണ കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍.എന്നാല്‍, അതിനെയെല്ലാം തരണംചെയ്ത് എല്‍ഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *