Kerala

‘വെൽഫെയർ’ ബന്ധം;മുല്ലപ്പള്ളിയെ തള്ളി കെ സുധാകരൻ

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കണ്ണൂർ എം പി കെ സുധാകരൻ രംഗത്ത്.വെൽഫെയർ പാർട്ടി ബന്ധം സംബന്ധിച്ച വിഷയത്തിലാണ് മുല്ലപ്പള്ളിയെ തള്ളിയും വടകര എം പി കെ മുരളീധരനെ പിന്തുണച്ചും സുധാകരൻ രംഗത്ത് എത്തിയത്. ഇന്ന് മതേതര നിലപാടാണ് വെൽഫെയർ പാർട്ടി സ്വീകരിക്കുന്നത്. ആ നിലപാട് ഉള്ളതിനാലാണ് അവർ യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

വെൽഫെയർ പാർട്ടി ബന്ധം സംബന്ധിച്ച വിഷയത്തിൽ തന്റേതാണ് അവസാന വാക്കെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ പരോക്ഷമായി വിമർശിക്കാനും സുധാകരൻ മറന്നില്ല. കെ പി സി സിയുടെ നിലപാട് ഒരാൾക്ക് ഒറ്റയ്ക്ക് എടുക്കാൻ സാധിക്കില്ലെന്നും അത് ചർച്ചയിലൂടെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി പി എം അക്രമത്തിൽ പരിക്കേറ്റ് നിരവധി യുഡിഎഫ് പ്രവർത്തകർ ആശുപത്രിയിലാണ്. സി പി എം പ്രവർത്തകർ ആക്രമണം അഴിച്ച് വിടുമ്പോൾ പോലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.
പോളിംഗ് ബൂത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സി പി എം കള്ളവോട്ടിന് കൂട്ടുനിന്നു.ഇത്തരം ഉദ്യോഗസ്ഥരെ കോൺഗ്രസ് കോടതി കയറ്റുമെന്നും കണ്ണൂർ എം പികൂടിയായ കെ സുധാകരൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *