തിരുവനന്തപുരം:മാദ്ധ്യമ പ്രവര്ത്തകന് എസ്.വി. പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30നായിരുന്നു അപകടം.
പ്രദീപിനെ ഇടിച്ച കാർ തിരിച്ചറിഞ്ഞിട്ടില്ല. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.ഇതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.എസ്.വി. പ്രദീപിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും.മീഡിയ വണ്‍, ന്യൂസ് 18,ജയ്ഹിന്ദ്, കൈരളി, മംഗളം തുടങ്ങിയ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്.