Kerala

ആന്തൂർ നഗരസഭയിലെ ഉയർന്ന പോളിംഗ് ശതമാനം;കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ

കണ്ണൂർ ജില്ലയിലെ ആന്തൂർ ന​ഗരസഭയിൽ പോളിം​ഗ് ശതമാനം വർധിക്കാൻ കാരണം കള്ളവോട്ടുകളെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ.യുഡിഎഫ് ബൂത്ത് ഏജൻ്റ്മാരെ ഇരിക്കാൻ പോലും പല പഞ്ചായത്തുകളിലും സിപിഎം ഗുണ്ടകൾ സമ്മതിക്കുന്നില്ല.കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് 35 സീറ്റുകൾ നേടും.കണ്ണൂരിൽ യുഡിഎഫ് വലിയ വിജയം നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ കണ്ണൂര്‍ ജില്ലയിലെ ആന്തൂർ നഗരസഭയിൽ ഉയര്‍ന്ന പോളിംഗ്.നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും അതി രാവിലെ മുതൽ തന്നെ വലിയ ആൾത്തിരക്കാണ് എത്തുന്നത്.ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിട്ടുണ്ട്.ഓരോ ഡിവിഷനിലെയും ബൂത്തുകൾക്ക് മുൻപിലും വലിയ ക്യൂ ആണ് ഇപ്പോഴും ഉള്ളത്. എൽഡിഎഫിന്റെ ശക്തികേന്ദ്രമായ ആന്തൂരിൽ എല്ലാ തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *