Kerala

കേന്ദ്ര ഏജന്‍സികൾക്കെതിരായ മുഖ്യമന്ത്രിയുടെ നടപടി കുറ്റവാളിയുടെ രോദനം; കെ സുരേന്ദ്രൻ

സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.ഇന്നലെ നമ്മൾ കേട്ടത് കുറ്റവാളികളുടെ ദീനരോധനമാണ്. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് സംസ്ഥാന ഏജൻസികളാണ്.കേന്ദ്ര ഏജൻസികളെ തിരിച്ച് വിളിക്കണമെന്ന സംസ്ഥാന സർക്കാർ നിലപാട് അപഹാസ്യകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ജയിലിൽ പോയി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്ത് അനുകൂല മൊഴി ഉണ്ടാക്കിയെടുക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. രാജ്യത്ത് ഏറ്റവും വലിയ കൊള്ള നടത്തിയ മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ. സിഎം രവീന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണമായും പിന്തുണക്കുകയാണ്.രവീന്ദ്രന് ഭയമില്ലങ്കിൽ എന്തിനാണ് ആരോഗ്യ വകുപ്പിനെ കൂട്ട് പിടിച്ച് നാടകം കളിക്കുന്നത്. അന്വേഷണ ഏജൻസിയെ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ കത്ത് കാത്തിരിക്കുകയല്ല പ്രധാനമന്ത്രി.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിൻ്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട് കാലി മമ്മൂഞ്ഞാണ് പിണറായി വിജയനെന്ന് സുരേന്ദ്രൻ ആരോപിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *