കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി 1500 ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.ജില്ലയിൽ രാഷ്ട്രീയപാര്‍ട്ടികള്‍ സംയമനത്തോടെ പെരുമാറണം.സമാധാനപരമായ പോളിങിന് തടസ്സം സൃഷ്ടിക്കുന്നവരെ കരുതല്‍ തടങ്കലിലാക്കുമെന്നും എസ്പി അറിയിച്ചു.
കണ്ണൂർ ജില്ലയിലെ 1671 പ്രശ്നബാധിത ബൂത്തുകളില്‍ പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.കള്ള വോട്ടിന് പുറമെ മലയോര മേഖലയിലെ 64 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നു. ഇവിടെ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും.വോട്ടെടുപ്പ് ദിവസത്തെ സുരക്ഷയ്ക്കായി കണ്ണൂർ ജില്ലയില്‍ എട്ടായിരം പൊലീസുകാരെ വിന്യസിച്ചതായും എസ്പി അറിയിച്ചു.
വടക്കന്‍ ജില്ലകളായ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. നാലു ജില്ലകളിലെ 353 തദ്ദേശ സ്ഥാപനങ്ങളിലെ 6839 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.തദ്ദേശ തോരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്ന 10 ജില്ലകളേക്കാള്‍ കൂടുതല്‍ പ്രശ്നബാധിത ബൂത്തുകലുള്ളത് മൂന്നാംഘട്ടത്തിലാണ്. 10,842 പോളിങ് ബൂത്തുകളില്‍, 1,105 എണ്ണം പ്രശ്നബാധിതമാണ്.സമാധാനപരമായ പോളിങിനായി ഇവിടെ വെബ്കാസ്റ്റിങ് സംവിധാനവും കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.