Kerala

ശബരിമലയിൽ കോവിഡ് വ്യാപനം അതിരൂക്ഷം;ആശങ്കയിൽ ആരോഗ്യവകുപ്പ്,ആന്റിജൻ പരിശോധന ശക്തമാക്കി

ശബരിമലയിൽ കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡ് പരിശോധന കർശനമാക്കി.സന്നിധാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മാത്രം മുപ്പത്തിയാറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാരിലും ദേവസ്വം ജീവനക്കാരിലുമാണ് കോവിഡ് വ്യാപനം വർധിക്കുന്നത്.ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പിൻറെ നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരിൽ നടത്തിയ റാപ്പി‍ഡ് റെസ്റ്റിലാണ് 36 പേ‍ർക്ക് കൊവിഡ് കണ്ടെത്തി.ഇതിൽ 18 പോലീസ് ഉദ്യോഗസ്ഥ‍ർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ , ഒരു ഹോട്ടൽ ജീവനക്കാരൻ എന്നിവർക്കാണ് രോഗം സ്ഥിരികരിച്ചത്.ഇതുകൂടാതെ നിലക്കലിൽ ഏഴ് പൊലീസുകാരുൾപ്പടെ പതിനൊന്ന് പേർക്കും പമ്പയിൽ ഒരുഫയർഫോഴ്സ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡ്യൂട്ടിയിലുള്ള പൊലീസുകാരിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിൻറെ നിർദ്ദേശപ്രകാരം പൊലീസ് മെസ്സുകൾ താൽക്കാലികമായി അടച്ചു. അതേസമയം സന്നിധാനത്ത് എത്തുന്ന തീർത്ഥാടകരിൽ രോഗബാധകണ്ടെത്താത്ത സാഹചര്യത്തിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ദേവസ്വംബോർഡ് അധികൃതർ പറയുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസുകാരുടെ എണ്ണം കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് പരിശോധന ശക്തമാക്കാനാണ് ആരോഗ്യവകുപ്പിൻറെ തീരുമാനം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *