Kerala

കണ്ണില്ലാത്ത ക്രൂരത:റോഡിലൂടെ നായയെ കെട്ടിവലിച്ച് കാർ പാഞ്ഞത്ത് കിലോമീറ്ററുകളോളം

മനുഷ്യൻ ഏറ്റവും ദയാരഹിതനായ ജീവിയാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇന്ന് നെടുമ്പാശേരിയിൽ നടന്നത്.ഒരു നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരതയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്.ഓടുന്നതിനിടയിൽ അവശയായ പട്ടി റോഡില്‍ വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവം നടക്കുന്നത് എറണാകുളം നെടുമ്പാശേരി ചാലാക്കയിലാണ് . ഈ സമയം ബൈക്കില്‍ കടന്നുപോയ 21കാരനായ ചെറുപ്പക്കാരനാണ് മൊബൈലിലിൽ ഇതിന്റെ വീഡിയോ പകര്‍ത്തിയത്. കാര്‍ നിര്‍ത്താന്‍ യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ടാക്‌സി ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്.ആദ്യം ചെറുപ്പക്കാരനോട് ഇയാൾ കയര്‍ത്തെങ്കിലും പിന്നീട് പട്ടിയെ അവിടെ തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.എന്തിനാണ് ഇതിൽ ഇടപെടുന്നത് എന്ന് ചോദിച്ചായിരുന്നു കാറുടമ കയര്‍ത്തതെന്ന് യുവാവ് വ്യക്തമാക്കുന്നു.

പട്ടിയെ ഏകദേശം 500 മീറ്റര്‍ ദൂരം കെട്ടി വലിച്ചതായാണ് ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നത്. ആദ്യം കാറിനൊപ്പം ഓടി തുടങ്ങിയ നായ കുറച്ചുദൂരമെത്തിയ ശേഷം അവശനായി റോഡില്‍ വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീണ ശേഷവും നായയെ വലിച്ചിഴച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *