കോവിഡ് വ്യാപനത്തെ തുടർന്ന് ചൊവ്വാഴ്ച മുതല്‍ പൊന്മുടി ടൂറിസം കേന്ദ്രം അടയ്ക്കും. ബുക്ക് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി തിരികെ നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു. ബുക്ക് ചെയ്തവര്‍ക്ക് നാളെ കൂടി പ്രവേശനം അനുവദിക്കും.
തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഉള്ളത്. ഇന്നലെ നാലായിരത്തലധികം പേര്‍ക്കാണ് കോവിഡ്ബാധ. ചികിത്സയിലുള്ളവരുടെ എണ്ണം 21000ലധികമാണ്. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യയാത്രകള്‍ മാത്രമെ നടത്താവൂ എന്നും ജില്ലാ ഭരണകൂടം നിര്‍ദേശത്തില്‍ പറയുന്നു.