Kerala

സിപിഎം ജില്ലാ സമ്മേളന പ്രതിനിധി ഐബി സതീഷിന് കോവിഡ്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധി കാട്ടാക്കട എംഎൽഎ ഐബി സതീഷിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മുഴുവൻ സമയം സതീഷ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

നേരത്തെ ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മോഹനൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *