Kerala

മെട്രോയില്‍ കയറൂ, സൈക്കിളും സൗജന്യയാത്രയും സ്വന്തമാക്കൂ; ഓഫര്‍ ഏപ്രില്‍ 14 വരെ മാത്രം

കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം അഞ്ച് കോടി കഴിഞ്ഞു. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി നറുക്കെടുപ്പ് മത്സരം നടത്താനൊരുങ്ങുകയാണ് കൊച്ചി മെട്രോ അധികൃതര്‍. ജനുവരി 26 മുതല്‍ ഏപ്രില്‍ 14 വരെ ക്യൂ ആര്‍ കോഡ് ടിക്കറ്റ് വാങ്ങി യാത്ര ചെയ്യുന്നവര്‍ക്കാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ടിക്കറ്റില്‍ ആളുടെ പേരും മൊബൈല്‍ നമ്പരും രേഖപ്പെടുത്തിയ ശേഷം സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കണം. ഇലക്ട്രിക് സൈക്കിളും ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യ യാത്രയുമാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. സൈക്കിളും ആറ് മാസത്തേക്ക് സൗജന്യയാത്രയുമാണ് രണ്ടാം സമ്മാനം.മൂന്നാം സമ്മാനം സൈക്കിളും മൂന്നുമാസത്തേക്ക് സൗജന്യയാത്രയും. ഒരു മാസത്തേക്ക് സൗജന്യയാത്ര നൽകുന്ന സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് കൊച്ചി മെട്രോയില്‍ 50 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു .സന്നദ്ധസേന പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്ക് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

15ാം തിയതി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. നിരക്ക് ഇളവ് ലഭിക്കാന്‍ അര്‍ഹത തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ്കൗണ്ടറില്‍ കാണിച്ചാല്‍ മതി. ഇവര്‍ നല്‍കുന്ന സേവനവും സമൂഹത്തോടും രാജ്യത്തോടും പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവവും പരിഗണിച്ചാണ് ഇളവ് നല്‍കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *