Kerala

മദ്യപിച്ചെത്തി അമ്മയെ തല്ലിച്ചതച്ച് സൈനികനായ മകന്‍; ദൃശ്യങ്ങൾ പുറത്ത്

മദ്യപിച്ചെത്തിയ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു അവശയാക്കി. ആലപ്പുഴ ഹരിപ്പാട് സ്വദേശി സൈനികനായ സുബോധ് ആണ് മദ്യപിച്ചെത്തി അമ്മയെ മർദിച്ചിത്.മദ്യലഹരിയില്‍ ഇയാൾ അമ്മയായ ശാരദയെ അസഭ്യം പറ‍ഞ്ഞുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 70 വയസ്സുള്ള ശാരദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുബോധിനെ കരീലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. സുബോധിന്റെ സഹോദരന്‍ സുകുവാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ശാരദയും രോഗിയായ ഭര്‍ത്താവും സുകുവുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. അവധിക്ക് നാട്ടില്‍ വന്നതാണ് സുബോധ്.

ചൊവ്വാഴ്ച്ച വൈകുന്നേരം മദ്യപിച്ചെത്തി അമ്മയുടെ മാലയും വളയും ഊരി മാറ്റാന്‍ ഇയാൾ ശ്രമിച്ചിരുന്നു.എന്നാൽ എഴുപതുകാരിയായ ശാരദ ഇതു ചെറുത്തതോടെയാണ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവധിക്ക് വീട്ടില്‍ എത്തുമ്പോഴെല്ലാം ഇയാള്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ വ്യക്തമാക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *