Kerala

കുപ്പിവെള്ളത്തിന് വില കുറയില്ല; സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കുപ്പിവെള്ളത്തിൻറെ വില നിയന്ത്രണം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബഞ്ച്.കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് വിധിക്കെതിരെയായിരുന്നു സർക്കാർ അപ്പീൽ നൽകിയത്. എതിർവാദങ്ങളുമായി സംസ്ഥാന സർക്കാരിന് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വാദം. എന്നാൽ വെള്ളത്തിനു വിലയിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സിംഗിൾ ബെഞ്ച് വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയത്. കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച സർക്കാർ ഉത്തരവ് ചോദ്യം ചെയ്തു കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി.

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത വരുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലനിർണയം നടത്തേണ്ടത് കേന്ദ്ര സർക്കാരെന്നായിരുന്നു ഹർജിക്കാർ വാദിച്ചത്. വെള്ളത്തിനു വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്ന്‌ ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടു തേടിയിരുന്നു.

ഹൈക്കോടതി ഉത്തരവിൻറെ മറവിൽ സംസ്ഥാനത്ത് കുപ്പിവെള്ളത്തിൻറെ വില കുത്തനെ കൂട്ടിയിരുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് നിലവിൽ 20 രൂപയാണ് ഈടാക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *