Kerala

ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക്; വിവിധ ഇടങ്ങളിൽ പൊതുദർശനം, തളിപ്പറമ്പിൽ ഹർത്താൽ

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്കാരം ഇന്ന് കണ്ണൂരിൽ നടക്കും.ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയ‌ിൽ സൂക്ഷിച്ചിട്ടുള്ള ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുക. സിപിഎം ഇടുക്കി ജില്ല കമ്മറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും.ധീരജിന്‍റെ മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂരെത്തിക്കും. തളിപ്പറമ്പിലെ വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്കാരം നടക്കും.

ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയുടെയും ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിൻ ജോജോയുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആണ് ജെറിൻ ജോജോ. ഇരുവരുടേയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ധീരജിനെ കുത്തിയത് താന്‍ ആണെന്ന് നിഖില്‍ സമ്മതിച്ചത്. നിഖില്‍ അടക്കം ആറ് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *