Kerala Special

റോഡ് മുറിച്ചുകടക്കുന്ന കൂറ്റൻ മലമ്പാമ്പ്; കാക്കനാട് സീപോര്‍ട്ട് – എയര്‍പ്പോര്‍ട്ട് റോഡിൽ നിന്നുള്ള കാഴ്ച

കൊച്ചി സീപോര്‍ട്ട്-എയര്‍പ്പോര്‍ട്ട് റോഡുവഴി കഴിഞ്ഞ ദിവസം രാത്രിയില്‍ സഞ്ചരിച്ചവർക്ക് ഒരു അപ്രതീക്ഷിത അതിഥിക്ക് കടന്നുപോകാനായി റോഡിൽ വാഹങ്ങൾ നിർത്തി കുറച്ച നേരം കാത്തിരിക്കേണ്ടി വന്നു.സാധാരണഗതിയിൽ മന്ത്രിമാർ മറ്റും കടന്നുപോകുമ്പോളാണ് ഇത്തരത്തില്‍ റോഡില്‍ കിടക്കേണ്ടിവരുന്നതെങ്കില്‍ ഇത്തവണ അതൊരു ഭീമന്‍ മലമ്പാമ്പിന് വേണ്ടിയായിരുന്നു. കാക്കനാട് സിഗ്നലിനടുത്താണ് റോഡിന് കുറുകെയായി ഈ അപ്രതീക്ഷിത അതിഥിയെ കണ്ടത്.

ഇരവിഴുങ്ങിയശേഷം ഇഴഞ്ഞുനീങ്ങിയ പാമ്പ് അപ്രതീക്ഷിതമായാണ് റോഡിന് കുറുകെ എത്തിയത്. ഇത് കണ്ടതോടെ മലമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നതുവരെ വാഹനങ്ങളുമായി യാത്രക്കാര്‍ റോഡിന് ഇരുവശവും കാത്തുനിന്നു. സംഭവം എന്താണെന്ന് അറിയാതെ ചിലര്‍ ഹോണ്‍ അടിച്ച് ശബ്ദമുണ്ടാക്കുന്നുണ്ടെങ്കിലും മലമ്പാമ്പ് റോഡ് ക്രോസ് ചെയ്യുന്നതുവരെ ബൈക്ക് യാത്രികരും കാറില്‍ എത്തിയവരുമെല്ലാം ക്ഷമയോടെ കാത്തുനിന്നു.ഇതിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *