Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മരാമത്ത് പണികളിൽ വന്‍ക്രമക്കേട്; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

തിരുവിതാംകൂർ ദേവസ്വം ബോ‍ർഡില്‍ മരാമത്ത് പ്രവൃത്തികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. ദേവസ്വം വിജിലൻസ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്.മാവേലിക്കര- കോട്ടയം ഡിവിഷനുകളിലാണ് വന്‍ക്രമക്കേട് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ചീഫ് എഞ്ചിനിയർ അടക്കം ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോര്‍ട്ട് ദേവസ്വംബോര്‍ഡ് സംസ്ഥാന വിജിലന്‍സിന് കൈമാറി.

ദേവസ്വം പൊതുമാരാമത്ത് ഉദ്യോഗസ്ഥർ തന്നെ ബിനാമിപ്പേരിൽ കാരാറെടുക്കുകയും പണിചെയ്യാതെ ബോർഡിൽ നിന്നും പണം വാങ്ങിയെന്നുമാണ് വിജിലൻസിൻെറ കണ്ടെത്തൽ. മാവേലിക്കര- കോട്ടയം ഡിവിഷനുകളിലാണ് ക്രമക്കേട് .2018- 19 സാമ്പത്തിക വർഷത്തിലെ 207 നിർമ്മാണ പ്രവർത്തികളിലായിരുന്നു പരിശോധന. ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥപനങ്ങള്‍ ഓഫീസുകള്‍ എന്നിവങ്ങളിലെ മരാമത്ത് പണികളിലും ഉപകരണങ്ങള്‍ വാങ്ങിയതിലുമാണ് അഴിമതി. ടെന്‍ഡര്‍ വിളിക്കാതെ അടിയന്തര സാഹചര്യമെന്നു പറഞ്ഞാണ് പല പ്രവൃത്തികളും നടത്തിയത്.കൂടാതെ കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധ മുള്ളാത്തയും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

മാവേലിക്കര ഡിവിഷനിൽ മാത്രം ഒരു കോടി 60 ലക്ഷം രൂപയുടെ മരാമത്ത് പണികള്‍ രേഖകളിലുണ്ട്. എന്നാല്‍ നേരിട്ട് നടത്തിയ പരിശോധനയിൽ ഒരുകോടിരൂപയില്‍ താഴെ പ്രവൃത്തികളെ നടത്തിയിട്ടുള്ളൂവെന്ന് കണ്ടെത്തി. പണം നൽകിയ പല ബില്ലുകളിലും കരാ‍റുകാർ ഒപ്പിട്ടില്ല.മുൻ ദേവസ്വം പ്രസിഡൻറിൻറെ പി.എയായി പ്രവ‍ർത്തിച്ച പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻറെ വാക്കാലുള്ള നിർദ്ദേശ പ്രകരം പോലും നിർമ്മാണ പ്രവർത്തികള്‍ നടത്തി കരാറുകാർക്ക് പണം തട്ടിയതായി രേഖകളിലുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്ന ദേവസ്വം വിജിലൻസിന്‍റെ ശുപാർശ അംഗീകരിച്ച് ദേവസ്വം ബോർഡ് സംസ്ഥാന വിജിലന്‍സിന് കൈമാറി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *