Kerala

മട്ടന്നൂരിൽ കാറിൽ കടത്തുകയായിരുന്ന വൻ ലഹരി ശേഖരവുമായി ഒരാളെ പിടികൂടി

മട്ടന്നൂരിൽ വൻ ലഹരി ശേഖരം പിടികൂടി.കാറിൽ കടത്തുകയായിരുന്ന ലഹരി ശേഖരവുമായി ഒരാളെ മട്ടന്നൂർ എക്സൈസ് സംഘം പിടികൂടി. മകീച്ചേരി സ്വദേശി സി. മുനീറിനെയാണ് അറസ്റ്റു ചെയ്ത്. മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.

ഇന്നു രാവിലെ എട്ടോടെ മട്ടന്നൂർ – മണ്ണൂർ റോഡിൽനായിക്കാലിയിൽ വാഹന പരിശാധന നടത്തുന്നതിടെയാണ് കാറിൽ കടത്തുകയായിരുന്ന 9 ചാക്ക് ലഹരി ശേഖരം പിടികൂടിയത്.6920 പായ്ക്കറ്റ് ലഹരി വസ്തുക്കളാണ് പിടികൂടിയത്. ചാക്കുകളിലാക്കി കാറിന്റെ സീറ്റിലും പിൻഭാഗത്തുമായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി ശേഖരം.മട്ടന്നൂർ ടൌൺ ഭങ്ങളിലെ കടകളിൽ ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *