Kerala

കിഴക്കമ്പലം ആക്രമണം; ആ​ഴ്ച്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

ക്രി​സ്മ​സ് രാ​ത്രി കി​റ്റെ​ക്‌​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ആ​ഴ്ച്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ശക്തമാകുന്നു.ആക്രമണവുമായി ബന്ധപ്പെട്ട് 174 അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ്‌ ചെ​യ്യു​ക​യും റി​മാ​ൻ​ഡ്​ ചെ​യ്യു​ക​യും ചെ​യ്തി​ട്ട് 13 ദി​വ​സം ക​ഴി​ഞ്ഞെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.

പോ​ലീ​സി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് ഇവർക്കെതിരെയുള്ള എ​ഫ്ഐആ​ർ. 500ഓ​ളം വ​രു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി സം​ഘ​ർഷം ഉ​ണ്ടാ​യ സാ​ഹ​ര്യ​ത്തി​ൽ ത​ന്നെ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ദു​രൂ​ഹ​ത​ക​ളും ഉ​യ​ർന്നി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ന്നു​ത​ന്നെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.പൂ​ർണ​മാ​യും കി​റ്റെ​ക്‌​സിന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്ത് എ​ങ്ങ​നെ മ​യ​ക്കു​മ​രു​ന്ന്​ എ​ത്തി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.സം​ഘ​ർഷ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം എ​ന്ത്, തൊ​ഴി​ലാ​ളി​ക​ൾ വാ​ഹ​നം ക​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച രാ​സ​വ​സ്തു എ​ന്താ​ണ് തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ട​തു​​െ​ണ്ട​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് പു​രോ​ഗ​തി​യി​ല്ലെ​ന്നാ​ണ് പ്രദേശവാസികൾ പ​റ​യു​ന്ന​ത്.

കിഴക്കമ്പലം ആക്രമണത്തിൽ പോലീ​സിനെ കൂടതെ ലേ​ബ​ർ ക​മീ​ഷ​ണ​ർ, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ർ.​ഡി.​ഒ എ​ന്നി​വ​രു​ടെ​യെ​ല്ലാം നേ​തൃ​ത്വ​ത്തി​ൽ സ​മാ​ന്ത​ര അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​രു​ന്നു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രു​ന്നു. നേ​ര​​ത്തേ ലേ​ബ​ർ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്പ​നി​യുടെ ലേബർ ക്യാമ്പിൽ പ​രി​ശോ​ധ​ന ന​ട​ത്തി ക​മ്പ​നി​ക്കെ​തി​രെ റി​പ്പോ​ർട്ട്‌ ന​ൽകി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർന്ന് ന​ട​പ​ടി നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *