Cinema Kerala

ഇനി ഓവർ സ്പീഡ് വേണ്ട, എട്ടിന്റെ പണികിട്ടും; പിടികൂടാൻ എംവിഡിയും ‘മിന്നൽ മുരളി’യും സജ്ജം

ടൊവിനോ-ബേസിൽ കൂട്ടുകെട്ടിൽ പിറന്ന ‘മിന്നൽ മുരളി’ ലോകമെമ്പാടും ശ്രദ്ധനേടി കഴിഞ്ഞു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എവിടെയും മിന്നൽ എഫക്ട് മാത്രമാണ്. വിവിധ മേഖലകളിലും മിന്നൽ മുരളി തരം​ഗമായി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ഇതു തന്നെ അവസ്ഥ.ഇപ്പോഴിതാ ഈ അവസരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒരു വാർണിങ് പരസ്യമാണ് ഹിറ്റായി മാറുന്നത്.

സ്പീഡിൽ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാൻ എംവിഡിയുടെ പുതിയ പദ്ധതിയുടെ പരസ്യമാണ് വൈറലാകുന്നത്. മിന്നൽ മുരളിയായി ടൊവിനോയും പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. പരിധിയിൽ കൂടുതൽ വേഗത്തിൽ പോകുന്നവരെ കണ്ടെത്താനുള്ള ഒരു ഉപകരണവും ഉണ്ട്. ഈ ഉപകരം ഉപയോഗിച്ച് നിയമം ലംഘിക്കുന്നവരെ പിടിക്കൂടുകയും ശിക്ഷിക്കുകയും ചെയ്യും. അത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് റിയൽ ഹീറോസ് ഗോ സ്ലോ എന്ന ഒരു ടീഷർട്ടു നൽകും.

എന്തായാലും ഈ വീഡിയോ സിനിമാ താരങ്ങൾ അടക്കമുള്ളവർ ഈ പരസ്യ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മിന്നൽ മുരളിയെ തോൽപ്പിക്കാനാവില്ല മക്കളെ എന്ന് പറഞ്ഞാണ് ടൊവിനോ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *