Kerala

വികസനത്തിന്‌ ജനം വോട്ട്‌ ചെയ്യും;ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ

ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ.വിജയരാഘവൻ.സർക്കാരിൻ്റെ വികസനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.വികസനത്തിന് ജനം വോട്ടു ചെയ്യും. വലിയ തിരഞ്ഞെടുപ്പ് വിജയമാണ് ഇത്തവണയുണ്ടാവുക. യു.ഡി.എഫിന് അപവാദം പ്രചരിപ്പിക്കാൻ തിരഞ്ഞെടുപ്പ് വേദി ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തി. ഒറ്റതിരിഞ്ഞ് മുഖ്യമന്ത്രിയെ ആക്രമിച്ചു.കൊല്ലത്ത് സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടത്തി. ബി.ജെ.പി മുതൽ ജമാ അത്തെ ഇസ്ലാമി വരെയുള്ള കൂട്ടുകെട്ട് യു.ഡി.എഫ് ഉണ്ടാക്കി. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തി പിടിച്ച എൽ.ഡി.എഫിന് ജനം വോട്ട് ചെയ്യും. കെ.എം.മാണിയെ പിന്നിൽ നിന്ന് ചതിച്ചത് ആരാണെന്ന് ജനങ്ങൾക്ക് അറിയാം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നടത്തിയ ഗൂഢാലോചനയാണ് അതെന്ന് അവരുടെ പാർട്ടി തന്നെ കണ്ടെത്തിയിട്ടുണ്ട്. കത്തെഴുതാൻ ചെന്നിത്തലയ്ക്ക് സ്വാതന്ത്ര്യമുണ്ട്. സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിൽ നല്ലതല്ലെന്നും ചെന്നിത്തലയ്ക്ക് രാഷ്ട്രീയ നിരാശയാണെന്നും വിജയരാഘവൻ ആരോപിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *