Cinema

ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ‘കബീഷ്’ തരംഗമാകുന്നു

പ്രശസ്ത ടെലിവിഷൻ തിരക്കഥാകൃത്തും, നടനുമായ ഷബീർ ബി ൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിം ആണ് കബീഷ്. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അബീ വെഡിങ് മഹി, ഉള്ളത് പറഞ്ഞാൽ, അളിയൻസ്, ലേഡീസ് റൂം, തുടങ്ങിയ ടെലിവിഷൻ പരമ്പരകൾക്കും , ടെലിവിഷൻ പരസ്യങ്ങൾക്കും, തിരക്കഥ രചിച്ച വ്യക്തിയാണ് ഷബീർ. ഷബീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീഷ് എന്ന ഷോർട്ട് ഫിലിം ഇപ്പോൾ ജനശ്രദ്ധ നേടിയെടുത്തു.

രാജീവ് ജെയിംസ് ജോസഫ് ആണ് ഇതിൻറെ സംവിധായകൻ ഷബീർ, സന്ദീപ് ,സനീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൻറെ സംവിധായകൻ അടക്കമുള്ള പ്രവർത്തകർ ടെക്നോപാർക്കിൽ ജീവനക്കാരാണ് .രണ്ട് സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുന്നതും ഇവർ ഒരുമിച്ച് താമസിക്കുന്നതും ആണ് ഈ ഹസ്വ ചിത്രത്തിൻറെ കഥ. തമാശ കൊണ്ട് സമ്പന്നമായ പല മുഹൂർത്തങ്ങളും ഈ ഷോർട്ട് ഫിലിമിൽ കാണാൻ സാധിക്കും . പെട്ടെന്ന് തന്നെ ഈ ഹസ്വചിത്രം സമൂഹ ധാരാളം ആളുകൾ കണ്ടുകഴിഞ്ഞു….

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *