ലോക്ഡൗൺ സമയത്ത് നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കി ശ്രദ്ധ നേടിയ കാർത്തിക്ക് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് ‘കുൽസിതം’.കാഴ്ചക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രം. കുൽസിതത്തിൽ അതിഥി വേഷത്തിൽ ചലച്ചിത്ര താരം കൈലാഷും എത്തുന്നുണ്ട്.
കാർത്തിക്ക് ശങ്കർ തന്നെ ആണ് ചിത്രത്തിന്റെ സംവിധാനം, എഡിറ്റിങ്, പശ്ചാത്തല സംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നത്.പ്രമുഖ സിനിമാനിർമാണ ബാനറായ അബാം എൻ ജോയ് ആണ് ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത്. കാർത്തിക്ക് ശങ്കറും വിശാൽ വിശ്വനാഥനും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.