Cinema Special

അമ്പോ ഇത് ശരിക്കും നയൻ‌താരയെ പോലെ തന്നെ; വൈറലായി ഇടുക്കിക്കാരി

ടിക്-ടോക്, ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ നിരവധിപേരാണ് താരങ്ങളായി മാറിയിട്ടുള്ളത്. ചിലപ്പോൾ ഒറ്റ വീഡിയോ മതിയാകും അവരുടെ ജീവിതം മാറി മാറിയാൻ.ഇപ്പോൾ ഇന്ത്യയിൽ ടിക്-ടോക്ക് നിരോധിച്ചെങ്കിലും ഇൻസ്റ്റാഗ്രാമിൽ റീൽസ് വന്നതോടെ പലരും അതിൽ വീഡിയോ ചെയ്യുകയും ആരാധകരെ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.

ആദ്യ ലോക്ക് ഡൗൺ സമയത്തായിരുന്നു ഐശ്വര്യ റായിയുടെ മുഖസാദൃശ്യമായുള്ള ഒരു പെൺകുട്ടിയെ സോഷ്യൽ മീഡിയ ഹിറ്റായി മാറിയിരുന്നു. അമൃത അമ്മു എന്ന പേരിൽ ടിക്-ടോകിൽ വീഡിയോസ് ചെയ്തിരുന്ന പെൺകുട്ടിയാണ് അന്ന് ശ്രദ്ധനേടിയത്.

തുടർന്ന് അമൃത മോഡലിംഗ് രംഗത്തും അതുപോലെ ചാനൽ പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മലയാളിയായ തെന്നിന്ത്യയിൽ താരറാണിയാണ് നയൻ‌താര. ആ നയൻതാരയ്ക്കും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു അപരയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ ? എന്നാൽ അത് സത്യമാണ്. ആ പെൺകുട്ടിയുടെ വീഡിയോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് വൈറലാവുന്നത്.

അമൃതയെ പോലെ തന്നെ ഇടുക്കിക്കാരിയാണ് നയൻതാരയുടെ അപരയും. ‘ഫ്രേയ’ എന്ന പെൺകുട്ടിയുടെ വിഡിയോയാണ് നയൻതാരയുടെ മുഖസാദൃശ്യം ഉള്ളതുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇടുക്കി സ്വദേശിനിയായ ഫ്രേയ ബഹ്റൈനിലാണ് താമസം. ഫ്രേയയുടെ വീഡിയോസ് കണ്ടാൽ ശരിക്കും മലയാളികൾ ഞെട്ടിപോകും! ഒറ്റ നോട്ടത്തിൽ നയൻ‌താര ആണെന്ന് പറയുകയുള്ളൂ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *