Cinema

‘കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലീ’; സോഷ്യൽ മീഡിയയിൽ ഹിറ്റായി ‘പുഷ്പ’യിലെ ​ഗാനം

അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ‘പുഷ്പ’. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിലായുള്ള കാത്തിരുപ്പിലാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ. അതിനാൽ തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ വാർത്തകൾക്കും മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

‘അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?’; നവ്യയുടെ പിറന്നാൾ കേക്ക് കണ്ട മകന്റെ ചോദ്യം

സിദ് ശ്രീറാം പാടിയ ശ്രീവല്ലീ എന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന കഥാപാത്രത്തോടുള്ള നായകന്റെ പ്രണയം പറയുന്നതാണ് ഗാനം. മാജിക്കൽ മെഡലി എന്നു പറഞ്ഞുകൊണ്ടാണ് പാട്ട് പുറത്തുവിട്ടത്.

തുലാമാസ പൂജകള്‍ക്ക് ഒരുങ്ങി ശബരിമല; മേല്‍ശാന്തി നറുക്കെടുപ്പ് 17 ന്

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം ഈണം നല്‍കിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത് സിദ് ശ്രീറാം തന്നെയാണ്. അല്ലു അർജുന്റേയും രശ്മികയുടേയും ചിത്രത്തിലെ സ്റ്റില്ലുകൾക്കൊപ്പമാണ് വിഡിയോ.മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് “പുഷ്പ” നിര്‍മിയ്ക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *