Cinema Special

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വേഷം, സുന്ദരിയായി അനാർക്കലി; വൈറലായി ചിത്രങ്ങൾ

മലയാളയികൾക്ക് ഒരു ആമുഖത്തിലൂടെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലാത്ത നടിയാണ് അനാർക്കലി മരിക്കാർ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടാൻ താരത്തിന് സാധിച്ചു. ആനന്ദം എന്ന സിനിമയിലെ മിണ്ടാപ്പൂച്ചയായി ആണ് താരത്തിന്റെ തുടക്കം.സിനിമ വിജയിച്ചതോടെ ചിത്രത്തിലെ മുൻനിര നടിമാരെക്കാൾ കൂടുതൽ അവസരങ്ങൾ അനാർക്കലിയെ തേടി എത്തുകയായിരുന്നു.

അനാർക്കലി അതിന് ശേഷം ആസിഫ് അലിയുടെ നായികയായി മന്ദാരം എന്ന സിനിമയിൽ അഭിനയിച്ചു. വിമാനം, ഉയരെ തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ അഭിനയിച്ച അനാർക്കലി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരത്തിൽ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരാണുള്ളത്. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് ആരാധകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇപ്പോഴിതാ അനാർക്കലിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടിയിരിക്കുന്നത്.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വേഷത്തിലാണ് അനാർക്കലി ഫോട്ടോഷൂട്ട് ചെയ്യുന്നത്. പാർവതിയുടെ സ്റ്റൈലിങ്ങിൽ ഡെയ്‌സി ഡേവിഡാണ് അനാർക്കലിയുടെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത നിമിഷ നേരംകൊണ്ട് തന്നെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരിക്കുകയാണ്.ചിത്രത്തിന് താഴെ മികച്ച പ്രതികാരങ്ങളുമായി നിരവധിപേരാണ് എത്തുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *