Cinema Special

മകൾക്കൊപ്പം വീഡിയോയുമായി ശിൽപ ഷെട്ടി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

മകൾ സമീഷയ്ക്കൊപ്പമുള്ള മനോഹരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ സൂപ്പർ നായിക ശിൽപ ഷെട്ടി. പെൺമക്കളുടെ ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയില്‍ അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് താരം പറയുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഈ കുട്ടികുറുമ്പിയുടെ ക്യൂട്ട് വിഡിയോയ്ക്ക് ലൈക്കയും കമന്റുകലും നിറയുകയാണ്

‘എന്നെ തിരഞ്ഞെടുത്തതിന് നന്ദി, നമ്മൾ അമ്മയും-മകളുമാണെങ്കിലും, എല്ലായ്​പ്പോഴും ഹൃദയത്തിൽ നിന്ന് മികച്ച സുഹൃത്തുക്കളായിരിക്കുമെന്ന് ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു. നിന്നെ സ്നേഹിക്കുന്നു.’ എന്ന അടിക്കുറുപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ശിൽപയും മകളും ഒരു പൂജയ്ക്കായി ഇരിക്കുകയാണ് ദൃശ്യങ്ങളിൽ. സമീഷ പെട്ടെന്ന് കയ്യടിക്കുകയും കളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. എഴുന്നേൽക്കാനും നൃത്തം ചെയ്യാനും ശില്പ മകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ സമീഷ പല തവണ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ തവണയും അവൾ വീണ്ടും താഴേക്ക് വീഴുകയാണ്.എന്തായാലും ക്യൂട്ട് വീഡിയോ എപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുമാകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *