Cinema Special

ജയസൂര്യ ‘സണ്ണി’യായത് ഇങ്ങനെ; മേക്കിംഗ് വീഡിയോ

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘സണ്ണി’.ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. 2:22 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ മേക്കിംഗ് വീഡിയോ.

കോവിഡ് ലോകത്തെ കീഴടക്കിയ സമയത്ത് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം. അഭിനേതാവ് ആയി ഒരാള്‍ മാത്രമാണ് സ്ക്രീനില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട് സണ്ണിക്ക്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ജയസൂര്യയുടെ കരിയറിലെ നൂറാം സിനിമയും രഞ്ജിത്ത് ശങ്കറിനൊപ്പമുള്ള ഏഴാമത്തെ സിനിമയുമാണ് സണ്ണി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *