Cinema

സമൂഹത്തിൽ നിന്നും ഒഴിവാക്കപ്പെട്ടവർ; വൈറലായി ഹ്രസ്വചിത്രം ‘പുംശ്ചലി’

സമൂഹത്തിൽ വളരെ നെഗറ്റീവായി കാണപ്പെടുന്നവരും ഒഴിവാക്കപ്പെട്ടവരും പരിഗണിക്കാത്തവരുമായ വേശ്യകളുടെ മനസ്സിലെ സ്വപ്നവും വേദനയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഹ്രസ്വചിത്രമാണ് ‘പുംശ്ചലി’.നിഷ നായർ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

ചിത്രം ഇതിനോടകം തന്നെ വലുതും ചെറുതുമായ പതിനഞ്ചോളം അവാർഡുകൾ സ്വന്തമാക്കി കഴിഞ്ഞു. സോപാനം പ്രൊഡക്‌ഷൻസ് ആൻഡ് ഒസാമ ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമാണം.മലയാള സംഗീത സംവിധായകൻ ബെർണീയുടെ മകനും സംഗീത സംവിധായാകുനുമായ ടാൻസെൻ ബെർണീയും ശങ്കർ പല്ലാവൂരും ആണ് സംഗീതം. പാടിയത് സംവിധായികയുടെ ഭർത്താവായ മധു നായർ ആണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *