Cinema

ഭാവനയ്‌ക്കൊപ്പം കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാർ; ‘ഭജറം​ഗി 2 ‘ തിയറ്ററുകളിലേക്ക്

ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിൽ ശിവരാജ് കുമാര്‍ ആണ് നായകനായെത്തുന്നത്.ചിത്രം ഒക്ടോബര്‍ 29ന് രാജ്യത്തും വിദേശത്തുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ടീസര്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് എ ഹര്‍ഷയാണ്. ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ‘ഭജറംഗി 2’ നിർമിക്കുന്നത്.

സിനിമയിൽ വ്യത്യസ്ത ​ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.ഭാവനയുടെ ലുക്ക് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും കന്നഡയിൽ വളരെയേറെ തിരക്കുള്ള നായിക നടിയാണ് ഭാവന.ഭജറംഗി 2 കൂടാതെ തിലകിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗോവിന്ദ ഗോവിന്ദ, നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്‍ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിവയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന കന്നഡ ചിത്രങ്ങള്‍

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *