Cinema Special

അടിപൊളി ഡാൻസുമായി നിത്യയും മകളും; ഇതിലേതാ ‘ബസന്തി’ എന്ന് ആരാധകർ, വീഡിയോ

ദിലീപ്-ഹരിശ്രീ അശോകൻ കോമിനേഷനിലെത്തി മലയാളകരയാകെ ചിരിപടർത്തിയ ചിത്രമാണ് ‘ഈ പറക്കും തളിക’.2001 ൽ പുറത്തിറങ്ങിയ ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്. സിനിമയിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. താരം വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും ഇപ്പോളും നിറസാന്നിധ്യമാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം മകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും പങ്കുവെയ്ക്കാറുണ്ട്.നിത്യയുടെ തനി പകർപ്പാണ് മകൾ നൈന.. മകൾ നൈനയുമായുള്ള റീൽസുകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ പുതിയ റീൽസുമായി എത്തിയിരിക്കുകയാണ് അമ്മയും മകളും.

അമ്മയുടേയും മകളുടേയും ജോഡി എന്ന അടിക്കുറുപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാഴ്ചയില്‍ ഇരുവരും ഒരു പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.കമന്റുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. ഇതിലേതാ ‘ബസന്തി’ എന്നാണ് ചിലർ ചോദിക്കുന്നത്. നടി മന്യയും കമന്റുകളില്‍ തന്റെ സ്‌നേഹം പങ്കുവെക്കുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *