Cinema

‘ഭ്രമ’ത്തിന്റെ ടീസർ പുറത്ത്

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ക്രൈം ത്രില്ലറാണ് ‘ഭ്രമം’. ഇപ്പോഴിതാ ‘ഭ്രമ’ത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് . എ.പി.ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. “Do you see everything you hear?” എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ടീസർ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക് ആണ് ഭ്രമം.

പൃത്വിരാജിനെ കൂടാതെ ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, സുധീര്‍ കരമന, മംമ്ത മോഹന്‍ദാസ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിടാൻ ഭ്രമം ഒക്ടോബർ 7 ന് ആമസോൺ പ്രൈം വഴി പ്രദർശനത്തിനെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *