Cinema

മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദന്റെ പിറന്നാളാഘോഷം; വൈറലായി വിഡിയോ

ഉണ്ണി മുകന്ദന്റെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് ആശംസകളുമായി മലയാളത്തിലെ നിരവധി താരങ്ങളാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആണ്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന 12th മാനിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷം.

മോഹൻലാലും സംവിധായകൻ ജീത്തു ജോസഫു അടക്കം സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം സെറ്റിലുണ്ടായിരുന്നു. മോഹൻലാലിനൊപ്പം ആദ്യമായിട്ടാണ് ഉണ്ണി മുകുന്ദൻ മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്.കേക്ക് മുറിച്ചാണ് താരം ജന്മദിനാഘോഷം. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *