Cinema Special

ആരാധകരെ ഇളക്കിമറിച്ച് ടൊവീനോ; വര്‍ക്കൗട്ട് വീഡിയോ വൈറൽ

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്നത്തെ മലയാള സിനിമ താരങ്ങളിൽ മിക്കവരും.കഥാപാത്രങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ ശരീരത്തെ ഏത് രീതിയിലേക്കും മാറ്റിമറിച്ചെടുക്കുന്നതിനും താരങ്ങൾ തയ്യാറാണ്. അത്തരത്തിലുള്ള വേഷ പകർച്ചയ്ക്കായി താരങ്ങള്‍ ചെയ്യാറുള്ള കഠിന പരിശ്രമങ്ങൾ പലതും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുമുണ്ട്.

മിക്ക താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ ആരാധകർക്കൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ മലയാളികളുടെ പ്രിയ താരം ടൊവീനോ തോമസ് പങ്കുവച്ചൊരു വര്‍ക്കൗട്ട് വീഡിയോ ആണിപ്പോൾ സൈബർ ലോകത്തെ തീപിടിപ്പിക്കുന്നത്.

അല്‍പം കഠിനമായ വര്‍ക്കൗട്ടിലാണ് ടൊവീനോ.ഇതിലൂടെ ഒറ്റക്കാഴ്ചയില്‍ തന്നെ ശരീരത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കാണാവുന്നതാണ്. കഥാപാത്രമായി മാറാനുള്ള ഒരു നടന്റെ പരിശ്രമങ്ങള്‍ എത്രമാത്രം വേദനയും സമര്‍പ്പണവും നിറഞ്ഞതാണെന്നത് വ്യക്തമാക്കുന്നതാണ് ടോവിനയുടെ വീഡിയോ.എന്തായാലും അപ്രതീക്ഷിതമായെത്തിയ ഈ വീഡിയോ ആഘോഷമാക്കി മാറ്റിയിരിക്കയുകയാണ് ആരാധകർ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *