Cinema

‘ഒലിവർ ട്വിസ്റ്റാ’യി ജീവിച്ച് ഇന്ദ്രൻസ്; വൈറലായി ‘ഹോം’ മേക്കിം​ഗ് വീഡിയോ

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തി മലയാളക്കരയിൽ ഏറെ തരംഗം സൃഷ്ടിക്കുന്ന ചിത്രമാണ് ‘ഹോം ‘. ചിത്രം ഈ മാസം 19നാണ് ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയി പ്രേക്ഷകരിലേക്കെത്തിയത്. ഹോമിലെ ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇപ്പോള്‍ മലയാളികളുടെ ചർച്ച വിഷയം.സിനിമയിലെ മറ്റ് കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഇപ്പോഴിതാ റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിലെ മേക്കിം​ഗ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിൽ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *