Cinema

വലിയ ഒരു അനീതിയ്‌ക്കെതിരെയുള്ള കലാപമാണിത്; ‘പട’ ടീസർ‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പട’യുടെ ടീസര്‍ പുറത്ത്. കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.

ചിത്രത്തിൽ വമ്പൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, കനി കുസൃതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിറാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *