മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ് ‘ആരോ വിരല്‍ മീട്ടി’ എന്ന ഗാനം.1998 ൽ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലെയാണ് ഈ മനോഹര ഗാനം.സിനിമ പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഇത്രയായിട്ടും എല്ലാവരും ഇപ്പോളും പാടികേള്‍ക്കാൻ ആഗ്രഹിക്കുന്ന ഗാനമാണിത്. ഇപോഴിതാ ആരോ വിരല്‍ മീട്ടി എന്ന ഗാനത്തിന് അതിമനോഹരമായ കവര്‍ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക റിമി ടോമി.
ഗിരീഷ് പുത്തഞ്ചേരിയാണ് സിനിമയിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. കെ ജെ യേശുദാസും കെ എസ് ചിത്രയുമാണ് സിനിമയിൽ ഗാനം ആലപിച്ചിച്ചത്. ഇപ്പോള്‍ മനോഹരമായ കവര്‍ വേര്‍ഷനുമായി റിമി ടോമിയും രംഗത്ത് എത്തിയിരിക്കുന്നു. അതിമനോഹരമായ ദൃശ്യങ്ങളും പാട്ടിന് ചാരുതയേകുന്നു..പാട്ട് ഇതിനോടകം ആരാധകർ ഹൃദയം കൊണ്ട് സ്വീകരിച്ചുകഴിഞ്ഞു. എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല എന്നാണ് ലഭിക്കുന്ന പ്രതികരണങ്ങൾ. യഥാര്‍ഥ പാട്ടിനെ മോശപ്പെടുത്താതെയാണ് റിമിയുടെയും ഗാനം. അമോഷ് പുതിയാറ്റില്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.