വിശാൻ, ആര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എനിമി.ആനന്ദ് ശങ്കർ ഒരുക്കുന്ന ചിത്രത്തിൽ മമ്ത മോഹൻദാസ്, പ്രകാശ് രാജ്, മൃണാളിനി രവി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.രു മിനിറ്റ് നാൽപത് സെക്കന്റ് ദൈർഘ്യമുള്ളതാണ് ടീസർ.ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് പുറത്ത് വന്നിരിക്കുന്നത്.
തമനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. ആര് ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം രാമലിംഗമാണ്.