പ്രിയ വാര്യര്‍ നായികയായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് സിനിമയാണ് ‘ഇഷ്ക്’.ചിത്രത്തിൽ സഞ്ജ തേജയാണ് നായകൻ.എസ് എസ് രാജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനവുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ആനന്ദംമടികേ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗാനരചന നിര്‍വിച്ചിരിക്കുന്നത് ശ്രീമണിയാണ്.
സാം കെ നായിഡുവാണ് ഛായാഗ്രാഹകൻ. മേഗ സൂപ്പര്‍ ഗുഡ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. കൊവിഡ് കാരണമാണ് ചിത്രം വൈകിയത്.ചിത്രം 30ന് ആണ് റിലീസ് ചെയ്യുക. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന മലയാളം ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ചിത്രം. ഷെയ്ൻ നിഗം, ആൻ ശീതള്‍ എന്നിവരായിരുന്നു മലയാളത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.